Monday, August 31, 2009

ശ്രുതി

പറയുവാനേറെ കൊതിച്ചിരുന്നെങ്കിലും
പോയ് മറഞന്നു നീ, പറയാന്‍ തുടങ്ങവേ
എങ്കിലും നീ അറിയുന്നുവോ ?
എന്‍റെ വിരല്‍ തുമ്പിലൂന്നി -
നടന്നൊരാ വഴിയിലിന്നിരുള്‍ വന്നു വീണതും
എന്നോടൊത്തു ചേര്‍നന്നു നീ
നട്ടൊരാ ചെമ്പകം പൂത്തതും ....
ഇനിയുമിതെന്തേ വൈകുന്നു നീ വരാന്‍
കാലമതെന്നോ അകറ്റാന്‍ കുറിച്ചൊരാ
വേദനയെല്ലാം പഴങ്കഥയാക്കുവാന്‍......

Friday, August 14, 2009

ഹൃദയപൂര്‍വ്വം

നിഴലായ് നടന്നിരുന്നെങ്കിലും ഒരു നാളില്‍
യാത്ര ചോദിയ്ക്കാതെ എങ്ങോ മറഞ്ഞു നീ
എന്തിനെന്നറിയാതെ വിങ്ങുമീ ഹൃദയ -
മിതിന്നും തിരയുന്നു നിന്നെ .......

എനിയ്ക്കും നിനക്കുമിടയിലിന്നാരോ
കുറിച്ച പോലുള്ളൊരു മൌനം
അനന്തമയ് നീളുമീ നിശ്ശബ്ദത
ഭജിച്ചു നീ അണയു‌ എന്‍ ആത്മാവില്‍ വേഗം ........