Saturday, November 14, 2009

തപസ്‌

ഇതെന്‍റെ തപസ്‌ ........
ജന്‍മാന്തരങ്ങള്‍ നീളുന്ന കാത്തിരുപ്പ് ...
നക്ഷത്രങ്ങള്‍ തെളിഞ്ഞ രാത്രിയില്‍

അര്‍ദ്ധ
ചന്ദ്രനെ നോക്കി നില്‍ക്കവേ ,
എന്‍റെ ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ,
ഒരു പുഞ്ചിരി തൂവി നീയെത്തുന്നതും കാത്ത്,

അന്ന് ....
വേനല്‍ മാറി വസന്തം തളിരിടും ,
കിന്നരി പൂവുകള്‍ കൊട്ടി മുല്ലമുട്ടുകളായിടും,
അണയാതെ കാത്തു സൂക്ഷിച്ചൊരാ തിരിനാളം ,
ഇന്നും നിന്നില്‍ ബാക്കി നില്‍ക്കുന്നുവെങ്കില്‍
വരൂ .......നമുക്കൊന്നു ചേര്‍ന്നീ യാത്ര തുടരാം ......
.

Tuesday, October 20, 2009

മുറിവുകള്‍

നീ എന്നിലേല്‍പ്പിച്ച മുറിവുകള്‍
അവ ആഴ്ന്നിങ്ങിയത്
എന്‍റെ ഹൃദയത്തിലാണ് .........
ആഴമേറിയ മുറിവുകളായി,
ഒരിറ്റു ഭിക്ഷപോലെ നീ തന്ന
പ്രണയം ...................ഹൊ !
അതിലുംവഞ്ചനയുടെ
ഒരിറ്റു കണികയുണ്ടായിരുനെന്നോ ?
നീ എന്‍റെ നേര്‍ക്ക്‌ വലിച്ചെറിഞ്ഞ കല്ലുകള്‍
അതെന്നെ മുറിപ്പെടുത്തുന്നില്ല .....
എന്നാലിന്ന് ..............
ലോകമൊന്നാകെ എന്‍റെ നഷ്ട്ടപ്പെട്ട
പ്രണയത്തെക്കുറിച്ച് പരിഹസിക്കുമ്പോള്‍ ,
ഒരു നേര്‍ത്ത തേങ്ങല്‍ .......
ഇന്നെനിലും ബാക്കിയാവുന്നു .................

Monday, October 19, 2009

തടവുകാരന്‍

ജനിയ്ക്കും മൃതിയ്ക്കും ഇടയിലൂടെ -
യുള്ള നിന്‍റെയീ യാത്രയിലും
എന്നെ നീ തുറിച്ചു നോക്കുന്നുവോ ?
നിന്‍റെ എല്ലുന്തിയ കവിള്‍ത്തത്തിലേക്കും
നിന്‍റെ കരിവാളിച്ച മുഖത്തേയ്ക്കും
നോക്കവേ ഞാനും തളരുന്നു.........
നീ എന്നും നിന്‍റെ സ്വപ്നങ്ങളുടേയും
ചിന്തകളുടേയും തടവുകാരിയായിരുന്നു,
ഇന്നു നീ കാലമേല്‍പ്പിച്ച മുറിവുകള്‍
മറയ്ക്കാന്‍ ശ്രമിക്കുന്നുവെങ്കിലും
നിന്‍റെ കാലുകള്‍ ഇടറുന്നത് ഞാനറിയുന്നു .
യാഥാര്‍ത്യങ്ങളുടെ ലോകത്തിലേക്ക്‌
നിന്നെ കൂട്ടിക്കൊണ്ട് പോകുവാന്‍
ഞാനും ആഗ്രഹിക്കുന്നു ........
പക്ഷേ......................
ക്ഷമിയ്ക്കു .......................
നിന്നെ ചേര്‍ത്തു നിര്‍ത്തുവാന്‍
എന്‍റെ കരങ്ങള്‍ക്കിന്നു ശക്തിയില്ല ..
കാരണം .....ഞാനും ഇന്നു തടവുകാരനാണ് ,
നീ എന്നില്‍ ഏല്‍പിച്ച മുറിവുകളുടെ .....
നിന്നെ കുറിച്ചുള്ള ഓര്‍മകളുടെ ........

Tuesday, October 13, 2009

യാത്ര

എന്‍റെയീ യാത്ര തുടരുകയാണ്‌,
മരവിച്ച മനസുമായ്‌.....
എന്‍റെ സ്വപ്നങ്ങളില്‍ ഇന്ന്
നിന്‍റെ ഓര്‍മകള്‍ക്കു ങ്ങലേറ്റുവോ?
അറിയില്ല ................
എങ്കിലും എന്‍റെയീ യാത്രയുടെ അവസാനം
ഞാന്‍ എത്തിചേര്‍ന്നത്
നിന്‍റെ ഓര്‍മ്മകള്‍ ഓടികളിക്കുമാ മണ്ണില്‍
ഹേ ലോകമേ.......
എന്‍റെ ഭ്രാന്തമായ പ്രണയത്തെ ഓര്‍ത്ത്
നീ പരിഹസിച്ചു ചിരിക്കുന്നതെന്ത്?
എന്‍റെ മൂഡതയെ.......
കുറ്റപ്പെടുത്തുന്നത് എന്ത് ?
ചവറു കൂനയില്‍ വലിച്ചെറിയപ്പെട്ട
എന്‍റെ പ്രണയം ...............
ജീര്‍നിക്കുന്നതു കണ്ടു -
നീയും ചിരിക്കുന്നുവോ ???

Saturday, September 12, 2009

അരളിപ്പൂക്കള്‍

ഇരുളില്‍ നിന്നെങ്ങോ ........
ഒരു താരാട്ടു പാട്ടിന്‍റെ-
നേര്‍ത്തൊരീണം ..............
പുലരുവാന്‍ ഇനിയും‌ നേരമേറെ......
പൊട്ടിച്ചെറിയു നിന്നെ
ചുറ്റിയിരിക്കുമാ ചങ്ങലകള്‍ ....
നിന്‍റെ ചിന്തകള്‍ നിന്നെ
ഭ്രാന്തിയാക്കാന്‍ തുടങ്ങും മുന്‍പേ ,
അരളിപൂക്കളാല്‍ തീര്‍ത്തൊരാ-
മാന്ത്രിക കളത്തിലെ -
രുദ്രാക്ഷമാല പൊട്ടിച്ചെറിഞ്ഞു നീ -
എന്‍റെ അരികത്തു വന്നുചേരൂ.
നമുക്കൊന്നു ചേര്‍നിന്നങ്ങു -
യാത്രയാകാം കാതങ്ങള്‍ക്കും അപ്പുറത്തേക്ക് ...

Sunday, September 6, 2009

മണ്‍ചിരാത്‌

..........എങ്കിലും നീ അറിയുക ..
ആള്‍ത്തിരക്കിനിടയിലും ഞാന്‍
തിരയുന്നത് നിന്നെയാണ് ......
നിന്‍റെ കണ്ണുനീരില്‍ ..........

വിങ്ങുന്നത് എന്‍റെ ഹൃദയവും ,
നിന്‍റെ നീണ്ടുനില്‍ക്കുമാ -
നിശബ്ദതയില്‍ ...........
തകരുന്നത് എന്‍റെ സ്വപ്നങ്ങളുമാണ് .
ഇന്നും എന്‍റെ തൂലിക ചലിയ്ക്കുന്നത്‌ ,
നിന്നെക്കുറിച്ചെഴുതുവാനാണ്...
ഇന്നുമെന്‍റെ അരികത്തു വച്ച
മണ്‍ചിരാതിലെ നേര്‍ത്ത വെളിച്ചത്തിലും
തോരാതെ പെയ്യു‌ന്നൊരാ മഴയിലും ...
നിന്‍ വളക്കൊഞ്ചലും , കാലൊച്ചയും
ഞാന്‍ കാതോര്‍ത്തിരിക്കയാണ് ..........

Monday, August 31, 2009

ശ്രുതി

പറയുവാനേറെ കൊതിച്ചിരുന്നെങ്കിലും
പോയ് മറന്നു നീ, പറയാന്‍ തുടങ്ങവേ
എങ്കിലും നീ അറിയുന്നുവോ ?
എന്‍റെ വിരല്‍ തുമ്പിലൂന്നി -
നടന്നൊരാ വഴിയിലിന്നിരുള്‍ വന്നു വീണതും
എന്നോടൊത്തു ചേര്‍നന്നു നീ
ട്ടൊരാ ചെമ്പകം പൂത്തതും ....
ഇനിയുമിതെന്തേ വൈകുന്നു നീ വരാന്‍
കാലമതെന്നോ അകറ്റാന്‍ കുറിച്ചൊരാ
വേദനയെല്ലാം പഴങ്കയാക്കുവാന്‍......

Friday, August 14, 2009

ഹൃദയപൂര്‍വ്വം

നിഴലായ് നടന്നിരുന്നെങ്കിലും ഒരു നാളില്‍
യാത്ര ചോദിയ്ക്കാതെ എങ്ങോ മറഞ്ഞു നീ
എന്തിനെന്നറിയാതെ വിങ്ങുമീ ഹൃദയ -
മിതിന്നും തിരയുന്നു നിന്നെ .......

എനിയ്ക്കും നിനക്കുമിടയിലിന്നാരോ
കുറിച്ച പോലുള്ളൊരു മൌനം
അനന്തമയ് നീളുമീ നിശ്ശബ്ദത
ഭജിച്ചു നീ അണയു‌ എന്‍ ആത്മാവില്‍ വേഗം ........

Sunday, July 26, 2009

നിദ്ര

ആര്‍ത്തിമ്പുന്നൊരാ കടലിന്നു ശാന്തമായ്‌
കാര്‍മേഘ ശലകങ്ങളും പോയ് മറഞ്ഞിന്നു
അസ്തമിയ്ക്കാനായ്‌ മറഞ്ഞോരാ സൂര്യനും
മൗനത്തെ മാത്രമായ്‌ തന്നെന്‍റെ കൂട്ടിനായ്‌ .....
തെളിഞ്ഞു നില്‍ക്കുന്നോരാ നക്ഷത്രമൊക്കെയും
ഒരു നിമിഷത്തേക്കു കണ്ണൊന്നു ചിമ്മിയോ ?
സുഗന്ധം പരത്തുമാ നിശാഗന്ദിയും പിന്നെ
ഇരുളില്‍ തളിരിട്ട നിശബ്‌യും ചേര്‍ന്നെനിക്കിന്നു
തരുമോ അനന്തമാം നിദ്രയെ ???........

Friday, June 26, 2009

വിലാപം

ഇന്നുമീ തപോവന വീഥിയില്‍ എന്നെ -
തനിച്ചാക്കി എങ്ങോ പോയ് മറഞ്ഞീടവേ ......
അകലെ നിന്നാര്‍ത്തങ്ങ് വീശും കൊടും കാറ്റില്‍
പിഴുതെറിഞീടു‌മാ ആല്‍മര ചില്ലകള്‍ ......
പൊടുന്നനെ അന്തകാരം അണഞെത്തുകില്‍
ഒളിക്കുവനാവില്ല വനവീഥിയില്‍ .....
ആര്‍ത്തനാദങ്ങളും പൊട്ടിച്ചിരികളും
വീണ്ടുമെന്‍ നെഞ്ജില്‍ നെരിപ്പോടുയര്‍ത്തുന്നു
കൂടണഞ്ഞീടുവാന്‍ മോഹിച്ചോരാണ്ണ്‍ കിളി,
കൂടിനായ്‌ തേടുന്നുയീ വന വീഥിയില്‍ ..........

Tuesday, June 23, 2009

അഗ്നീ

എഴുതാന്‍ തുടങ്ങുമെന്‍ കവിതയില്‍
നിന്‍ മുഖം,ഒരു നൊടി നേരം തെളിഞീടവേ
അകലെ നിന്നെങ്ങോ മുഴങ്ങുന്ന രോദനം
ഉണര്‍ത്തുന്നു എന്നിലെ ഓര്‍മ്മകളെ

പുലരാന്‍ തുടങ്ങുമാ രാത്രിയില്‍ ഏകനായി
അകലേക്ക് മിഴി പൂകി നിന്നീടവേ
വേടന്‍റെ കയ്കളില്‍ പിടയുന്ന കുയിലിന്റെ
രോദനം എന്നെ തളര്‍ത്തിടുന്നു