ഇതെന്റെ തപസ് ........
ജന്മാന്തരങ്ങള് നീളുന്ന കാത്തിരുപ്പ് ...
നക്ഷത്രങ്ങള്‍ തെളിഞ്ഞ രാത്രിയില്‍
അര്‍ദ്ധ ചന്ദ്രനെ നോക്കി നില്ക്കവേ ,
എന്റെ ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ,
ഒരു പുഞ്ചിരി തൂവി നീയെത്തുന്നതും കാത്ത്,
അന്ന് ....
വേനല്‍ മാറി വസന്തം തളിരിടും ,
കിന്നരി പൂവുകള്‍ കൊട്ടി മുല്ലമുട്ടുകളായിടും,
അണയാതെ കാത്തു സൂക്ഷിച്ചൊരാ തിരിനാളം ,
ഇന്നും നിന്നില്‍ ബാക്കി നില്ക്കുന്നുവെങ്കില്
വരൂ .......നമുക്കൊന്നു ചേര്‍ന്നീ യാത്ര തുടരാം ...... .