Tuesday, November 22, 2011

അനാമിക



ഇവള്‍ , അനാമിക ..
നാലു ചുവരുകള്‍ക്കുള്ളില്‍
അവള്‍ കണ്ട സ്വപ്നങ്ങള്‍ക്ക്
സ്വയം ചിതയോരുക്കുവാന്‍
വിധിയ്ക്കപെട്ടവ്വള്‍ .

ഓര്‍മപ്പെടുത്തുവാന്‍ എന്ന പോല്‍
ഇമകള്‍ക്കിടയില്‍ ,
തോര്‍ന്നു തീരാത്ത മഴതുള്ളി പോലെ ,
മറ്റാരും കാണാത്ത മിഴിനീരുമായി ..

ആത്മാവില്‍ അലിഞ്ഞു ചേരുവനെന്നപോല്‍
കാലം തെറ്റി പെയ്തൊര മഴയില്‍
ഒരു നാള്‍ അവളുടെ കണ്ണുനീരും
അലിഞ്ഞില്ലാതെയായി ....


Monday, November 14, 2011

നിള


" ആ യാത്രയില്‍ എന്നും അവന്‍ ഒറ്റയ്ക്കായിരുന്നു......
ഭൂതകാലത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിക്കൊണ്ട് .
വളരെ യദ്രിശ്ചീകമായി ആ യാത്രയില്‍ എപ്പോളോ അവള്‍ അവന്റെ മുന്‍പില്‍ എത്തപ്പെട്ടു ......മറ്റാരാലോ അവള്‍
അവന്റെ മുന്‍പിലേക്ക് നയിക്കപ്പെട്ടതാണോ എന്ന് പോലും കരുതേണ്ടി വന്നു ചിലയവസരങ്ങളില്‍ .......
അതെ .......അതൊരു നിയോഗം ആയിരുന്നിരിക്കണം.മറ്റാരാലോ കുറിയ്ക്കപെട്ട വിധിയുടെ .

പിന്നീടുള്ള അവന്റെ യാത്രകളില്‍ എല്ലാം അവള്‍ വഴികാട്ടിയായി ....
അവന്റെ പ്രിയപെട്ടവളായി,സുഹൃത്തായി ,കാമുകിയായി
ശാന്തമായി ഒഴുകുന്ന ഒരു പുഴയുടെ പേരായിരുന്നു അവള്‍ക്ക്...."നിള "...
അവള്‍ അവനെ കടല്‍ തീരങ്ങളിലേയ്ക്ക്‌ കൂടികൊണ്ട് പോയി ....
അലതല്ലി വരുന്ന തിരകളെ കട്ടി അവനോടു ,
"നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ആവര്‍ത്തനങ്ങള്‍ ആണീതിരകള്‍" എന്ന് പറഞ്ഞു ...
ആ കടല്‍ തീരത്ത് , അസ്തമിക്കാന്‍ പോന്ന സുര്യനെ സാക്ഷി നിര്‍ത്തി ,
അവന്റെ മാറില്‍ മുഖം ചേര്‍ത്ത് വച്ച് അവള്‍ പറഞ്ഞു "ഈ കടലിന്റെ അടിത്തട്ടിലേക്ക്
ഒരുനാള്‍ നിന്റെ കൈ പിടിച്ചു ഞാന്‍ പോകും , അവിടെ കടലിന്റെ അടിത്തട്ടില്‍ വച്ച് ഞാന്‍ നിന്നെ ചുംബിക്കും , ഒരായിരം
തവണ .നിന്റെ കര വലയത്തിനുള്ളില്‍ നിന്നും മുക്തി നേടാനാവാതെയെന്നോണം ഞാന്‍ നില്‍ക്കും ".

മരണത്തെപറ്റി അവള്‍ ഏറെയൊന്നും സംസാരിച്ചിരുനില്ല..
മരണമെന്നത്‌ ആത്മാവ് നഷ്ട്ടപ്പെടുമ്പോള്‍ മാത്രം
സംഭവിക്കുനതാണെന്ന് അവള്‍ വിശ്വസിച്ചു .........
അതെ ..........ആത്മാവ് നഷ്ട്ടപെടുമ്പോള്‍ മാത്രം സംഭവിയ്കുന്നത് .
ആത്മാവ് നഷ്ട്ടപെടുമ്പോള്‍ മാത്രം ....
"നിള ...".....
ശാന്തത ആയിരുന്നു അവളുടെ മുഖതെപ്പൊഴും...
ഒരു പുഞ്ചിരി പോലും ഔപചാരിതയ്ക്ക് മാത്രം ..
അവനെ കണ്ടു മുട്ടുന്നത് വരെ ഏകാന്തത ആയിരുന്നു അവള്‍ക്ക് തോഴി ....
വിഷാദം തളം കെട്ടി നിന്നിരുന്നു അവളുടെ കണ്ണുകളില്‍ ...
മറ്റാരും കാണാതെവണ്ണം അവള്‍ അതൊളിപ്പിച്ചു വച്ചിരുന്നു ....
നിനച്ചിറിയ്കാതെ പെയ്ത ഒരു പേമാരിയില്‍ എപ്പോളോ ഒലിച്ചു പോയിരുന്നു അവളുടെ കണ്ണുനീര്‍ ,
മറ്റാരും കാണാതെ .ഒരു പക്ഷെ അവള്‍ പോലുമറിയാതെ .

നിള ....
ഇന്നെന്റെ ഓര്‍മക്കുറിപ്പുകളില്‍ എല്ലാം വേദനകളെ മാത്രം സമ്മാനിച്ച് ,
ഒരു യാത്ര പോലും പറയാതെ എങ്ങോ പോയ്‌ മറഞ്ഞു ,
തിരികെ വരാന്‍ കഴിയാത്തത്ര അകലേക്ക്‌ ,
അവളുടെ ആത്മാവിനെ നഷ്ട്ടപെടുത്തികൊണ്ടു .................

Sunday, February 27, 2011

കാണാതെ പോയ ഹൃദയം

എന്റെ ഹൃദയം ഇന്നലെ കാണാതെ പോയി
അവിടെയും തിരഞ്ഞു നോക്കി .....
ഇവിടെയും തിരഞ്ഞു നോക്കി ...
കണ്ടില്ല .....

ഇനി അടുകളയില്‍ കാണുമോ ....?
ഇന്നലെ വാങ്ങിയ ആപ്പിളിന്റെ കൂടെ ....?

ഇനി അലക്കാന്‍ ഇട്ട
തുണികള്‍ക്കിടയില്‍ കാണുമോ ....?
അത്ര ലോലമാണോ എന്റെ ഹൃദയം ..?

ഇനി മച്ചിന്‍ പുറംകൂടി നോക്കുവാന്‍
ബാക്കി ....
അവിടെ അതാ മച്ചിന്‍പുറത്ത് ......
എന്റെ ഹൃദയം .....
പലപ്പോളായി കവര്‍ന്നെടുത്ത
ക്ല്ലാവ് പിടിച്ച പല ഹൃദയങ്ങള്‍ക്കിടയില്‍ ....
കള്ളനെ പോലെ ......

Sunday, February 13, 2011

വിധി

ഇന്ന് ...
നീണ്ട ബന്ധനത്തിനൊടുവില്‍
വിധി നടപ്പിലാക്കുന്ന നാള്‍ ...
കാരാഗ്രഹത്തില്‍ നിന്നും കഴുമരത്തിലേക്ക് ...
ഇനി കുറച്ചു നാഴിക മാത്രം ...

ബന്ധനങ്ങള്‍ ഓരോന്നായി അഴിച്ചു
കഴുമരം തൂങ്ങുമാ പീടത്തിലേറ്റി ആരാച്ചാര്‍ ..
കേട്ട് മടുത്തോരാ വിധി ന്യായങ്ങള്‍
വീണ്ടുമൊരാള്‍ ഉരുവിട്ടുകൊണ്ടിതാ..
വിഫലമാം ചോദ്യമായി-
"അവസാനമായി എന്താഗ്രഹമെന്നു " മറ്റൊരാള്‍ ...

കാല്‍തെറ്റി വീണോരാ പുഴയിലെക്കെങ്ങനോ..
ശിരസിനെ ലക്ഷ്യംമാക്കി പായുന്ന നിറകളും..
നീന്തി തളര്‍ന്നൂ ഞാന്‍ നിന്നരികിലെകെത്തി..

ഉമ്മറ പടിയിലിരുന്നു .....ദൂരെനിന്നും
ശവമഞ്ചലേറി വരുമോരെന്‍
ചേതനയറ്റ ശരീരമൊന്നു കാണാന്‍ ...
ഹൃദയം നുറുങ്ങുമ്മാ വേദനയോടവള്‍..

അവളെ മാറില്‍ ചേര്‍ത്തൊന്നു പുണരുവാന്‍
വെമ്പല്‍ കൊണ്ടു മുന്‍പിലേക്കായവേ..
.....കഴുത്തിലാ കുരുക്കുകള്‍ മുറുകി തുടങ്ങി ..
....ഇത് വിട പറയുന്ന നിമിഷം ....

Friday, January 7, 2011

നിനക്കായ്

അവസാനത്തെ ഇലയും പൊഴിയുന്നത്‌ വരെ ആ വൃക്ഷം
നില നിന്നിരുന്നു,
ഒരു ഓര്‍മയുടെ പ്രതീകം പോലെ,
അവസാനത്തെ പക്ഷിയും ശിഖിരം വിട്ടു പറന്നു പോകുമ്പോള്‍,
വീണ്ടുമൊരു വസന്തം നീ പ്രതീഷിച്ചിരുന്നു,
നിനക്കു വേണ്ടി മാത്രം മീട്ടാന്‍ കൊതിക്കുന്ന വീണ,
ഓര്‍മയുടെ താളുകളില്‍ എന്നോ കുറിച്ചിട്ട കവിത,
നിനക്കു മാത്രമായി തരുവാന്‍ ഇനി എന്റെ കയ്യില്‍ ഒന്നുമില്ല,
എന്റെ രക്തത്തില്‍ ചാലിച്ചെഴുതിയ കവിതകള്‍ അല്ലാതെ,

ക്രിസ്മസ് രാത്രി

ഒരു ക്രിസ്തുമസ് രാത്രി കൂടി കടന്നു പോയി,
ആരവങ്ങളില്ലാതെ .
പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ മനസ്സും ,ശരീരവും ,
ഒന്നു പോലെ തയാറാകുമോ?
ഓരോ വര്‍ഷവും പുത്തന്‍ പ്രതീക്ഷയുടെയും തീരുമാനങ്ങളുടെയുമാന്ന്.
ഇതിനിടയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും ,മറന്നതുമായ,
കാര്യങ്ങള്‍,
പുതു വര്‍ഷം ഇനിയും വരും,
പക്ഷെ ,
കേള്‍ക്കാതെ പോയ നിന്റെ കൊലുസിന്റെ കൊഞ്ചല്‍ ,
തിരക്കിനിടയില്‍ നടന്നകലുമ്പോള്‍
കാണാതെ പോയ നിന്റെ മുഖം,
ഇത് ,
സ്വയം ആത്മ സംഗര്‍ഷത്തില്‍ നടന്നു നീങ്ങുമ്പോള്‍ പതറാതെ ,
നേര്‍ക്കുനേര്‍ നിന്നുകൊണ്ട് പൊരുതുവാന്‍
ഉറച്ച ഒരുവന്റെ ഹൃദയം നുറുങ്ങി എഴുതീയ കുറിപ്പുകള്‍ ,
ആദ്യ താളുകളില്‍ എങ്ങോ കുറിച്ചിട്ട,
വീണ്ടും ഓര്‍മ്മിക്കാന്‍
ആഗ്രഹിക്കാത്ത ചില ഓര്‍മ്മകള്‍,
ഇനി ,
നമുക്ക് എന്നും നല്ല സുഹൃത്തുക്കള്‍ ആയി തന്നേ തുടരാം .....

സന്ദര്‍ശക

ഇടയ്ക്കു വന്നു പോയ ഒരു സന്ദര്‍ശക മാത്രമാന്നു നീ ....
പരിഭവം പറഞ്ഞും ,
കളിച്ചും ചിരിച്ചും നടന്നു നീങ്ങുമ്പോള്‍ ,
യാത്ര പറയേണ്ട നാഴിക അത്ര വിദൂരമല്ലെന്ന്
ഒരു വേള നീയും മനസിലാക്കിയിരുന്നിരിക്കാം.
എന്നിരുന്നാലും
എന്നില്‍ നിന്നും നീ എന്തൊക്കെയോ പ്രതീഷിച്ചിരുന്നു ,
ഒരു വിളിപ്പാടകലേക്കു ഞാന്‍ മാറി നില്‍ക്കുമ്പോളും
നീ വിതുമ്പുന്നുണ്ടായിരുന്നു,
തോരാതെ പെയ്ത മഴ,
ഒരു കുടകീഴില്‍ തോളോട് തോള്‍ ചേര്‍ന്ന് ഒരല്പ ദൂരം ,
പക്ഷെ ...
ആ മഴത്തുള്ളികള്‍ക്കിടയിലും
നിന്റെ മിഴികള്‍ നനഞ്ഞിരുന്നു,
ചോര്‍ന്നിറങ്ങിയ നിന്റെ കണ്ണു നീരിനെ
ആ മഴത്തുള്ളികള്‍ക്കിടയില്‍
തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല,
കാരണം
നിന്റെ കണ്ണിലേക്കു നോക്കുവാന്‍ ഞാന്‍ ഇന്നും അശക്തനാണ് ,

മാപ്പ്

എന്തിനു വേണ്ടിയാണു കാരാഗ്രഹങ്ങള്‍ സൃഷ്ട്ടിക്കപ്പെട്ടത്,
നാലു ചുവരുകള്‍ക്കുള്ളില്‍അന്തകാരത്തിന് നടുവില്‍,
കരഞ്ഞു തീര്‍ക്കുവാന്‍ വേണ്ടി മാത്രമോ ?
ഈ ചുവരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട്
ആരോടനവന്‍ മാപ്പ് ചോദിക്കണ്ടത് ?
പരസ്പരം ഏറ്റു പറഞ്ഞാല്‍ തീരാത്ത
അത്ര പാപങ്ങള്‍ അവന്‍ ചെയ്തിട്ടുണ്ടോ?
എവിടെയോ തുടങ്ങിയ ജീവിതം,
ലക്ഷ്യ ബോധം ഇല്ലാതെ ,
വരികള്‍ക്കിടയില്‍ അക്ഷര തെറ്റുകള്‍ വന്നു കൂടിയ ഒരു കവിത പോലെ ,
അനന്തതയിലേക് നീണ്ടു പോകുന്ന ഒരു വീഥിയുണ്ട് ,
അവിടെക്കുള്ള എന്റെ യാത്ര തനിച്ചാവട്ടെ,
ഇതിനിടയില്‍ കണ്ടു മറന്ന മുഖങ്ങള്‍,
ഓരോരുത്തരും അടുക്കാന്‍ ശ്രമിക്കുമ്പോള്‍
സ്വയം തീര്‍ത്ത മതിലുകള്‍ .
ഓരോ തവണയും വാതിലുകള്‍ കൊട്ടിയടക്കുമ്പോള്‍
ഒരു വിതുമ്പല്‍ അവനിലും ബാക്കി നിന്നിരുന്നു.
ആരും കാണാതെ,
ഒടുവില്‍ ഒരു സായാനത്തില്‍ അവനും കരഞ്ഞു ,
ജീവിതത്തില്‍ ആദ്യമായ് ,
അവന്റെ പ്രിയപ്പെട്ടവളുടെ മാറില്‍ മുഖം ചേര്‍ത്ത് വച്ച് ,
അവളുടെ വിരലുകള്‍ ഒരു സ്വാന്തനം പോലെ പെയ്തിറങ്ങുമ്പോള്‍,
അവനറിയുകയായിരുന്നു,
അവന്റെ പ്രിയതമയെ .

Wednesday, January 5, 2011

സ്വാന്തനം

ഒരു നാള്‍ തിരിഞ്ഞു നോക്കേണ്ടി വരും,
സഞ്ചരിച്ച വഴികള്‍ ,
കാണാതെ പോയ മുഖങ്ങള്‍ ,
കേള്‍ക്കാതെ പോയ തേങ്ങലുകള്‍ ,
പറയാതെ പോയ സ്വാന്തനങ്ങള്‍,
കൊട്ടിയടച്ച വാതിലുകള്‍ ,
കൈ തെറ്റി വീണുടഞ്ഞ ചില്ലു പാത്രങ്ങള്‍,
പാതി വഴിയില്‍ ഉപേഷിച്ച സുഹൃത്തുകള്‍ ,
ഇതിനിടയില്‍ ഈ ദൂരമത്രയും നീ മാത്രം തനിയെ ... !!!