Friday, January 7, 2011

നിനക്കായ്

അവസാനത്തെ ഇലയും പൊഴിയുന്നത്‌ വരെ ആ വൃക്ഷം
നില നിന്നിരുന്നു,
ഒരു ഓര്‍മയുടെ പ്രതീകം പോലെ,
അവസാനത്തെ പക്ഷിയും ശിഖിരം വിട്ടു പറന്നു പോകുമ്പോള്‍,
വീണ്ടുമൊരു വസന്തം നീ പ്രതീഷിച്ചിരുന്നു,
നിനക്കു വേണ്ടി മാത്രം മീട്ടാന്‍ കൊതിക്കുന്ന വീണ,
ഓര്‍മയുടെ താളുകളില്‍ എന്നോ കുറിച്ചിട്ട കവിത,
നിനക്കു മാത്രമായി തരുവാന്‍ ഇനി എന്റെ കയ്യില്‍ ഒന്നുമില്ല,
എന്റെ രക്തത്തില്‍ ചാലിച്ചെഴുതിയ കവിതകള്‍ അല്ലാതെ,

ക്രിസ്മസ് രാത്രി

ഒരു ക്രിസ്തുമസ് രാത്രി കൂടി കടന്നു പോയി,
ആരവങ്ങളില്ലാതെ .
പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ മനസ്സും ,ശരീരവും ,
ഒന്നു പോലെ തയാറാകുമോ?
ഓരോ വര്‍ഷവും പുത്തന്‍ പ്രതീക്ഷയുടെയും തീരുമാനങ്ങളുടെയുമാന്ന്.
ഇതിനിടയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും ,മറന്നതുമായ,
കാര്യങ്ങള്‍,
പുതു വര്‍ഷം ഇനിയും വരും,
പക്ഷെ ,
കേള്‍ക്കാതെ പോയ നിന്റെ കൊലുസിന്റെ കൊഞ്ചല്‍ ,
തിരക്കിനിടയില്‍ നടന്നകലുമ്പോള്‍
കാണാതെ പോയ നിന്റെ മുഖം,
ഇത് ,
സ്വയം ആത്മ സംഗര്‍ഷത്തില്‍ നടന്നു നീങ്ങുമ്പോള്‍ പതറാതെ ,
നേര്‍ക്കുനേര്‍ നിന്നുകൊണ്ട് പൊരുതുവാന്‍
ഉറച്ച ഒരുവന്റെ ഹൃദയം നുറുങ്ങി എഴുതീയ കുറിപ്പുകള്‍ ,
ആദ്യ താളുകളില്‍ എങ്ങോ കുറിച്ചിട്ട,
വീണ്ടും ഓര്‍മ്മിക്കാന്‍
ആഗ്രഹിക്കാത്ത ചില ഓര്‍മ്മകള്‍,
ഇനി ,
നമുക്ക് എന്നും നല്ല സുഹൃത്തുക്കള്‍ ആയി തന്നേ തുടരാം .....

സന്ദര്‍ശക

ഇടയ്ക്കു വന്നു പോയ ഒരു സന്ദര്‍ശക മാത്രമാന്നു നീ ....
പരിഭവം പറഞ്ഞും ,
കളിച്ചും ചിരിച്ചും നടന്നു നീങ്ങുമ്പോള്‍ ,
യാത്ര പറയേണ്ട നാഴിക അത്ര വിദൂരമല്ലെന്ന്
ഒരു വേള നീയും മനസിലാക്കിയിരുന്നിരിക്കാം.
എന്നിരുന്നാലും
എന്നില്‍ നിന്നും നീ എന്തൊക്കെയോ പ്രതീഷിച്ചിരുന്നു ,
ഒരു വിളിപ്പാടകലേക്കു ഞാന്‍ മാറി നില്‍ക്കുമ്പോളും
നീ വിതുമ്പുന്നുണ്ടായിരുന്നു,
തോരാതെ പെയ്ത മഴ,
ഒരു കുടകീഴില്‍ തോളോട് തോള്‍ ചേര്‍ന്ന് ഒരല്പ ദൂരം ,
പക്ഷെ ...
ആ മഴത്തുള്ളികള്‍ക്കിടയിലും
നിന്റെ മിഴികള്‍ നനഞ്ഞിരുന്നു,
ചോര്‍ന്നിറങ്ങിയ നിന്റെ കണ്ണു നീരിനെ
ആ മഴത്തുള്ളികള്‍ക്കിടയില്‍
തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ല,
കാരണം
നിന്റെ കണ്ണിലേക്കു നോക്കുവാന്‍ ഞാന്‍ ഇന്നും അശക്തനാണ് ,

മാപ്പ്

എന്തിനു വേണ്ടിയാണു കാരാഗ്രഹങ്ങള്‍ സൃഷ്ട്ടിക്കപ്പെട്ടത്,
നാലു ചുവരുകള്‍ക്കുള്ളില്‍അന്തകാരത്തിന് നടുവില്‍,
കരഞ്ഞു തീര്‍ക്കുവാന്‍ വേണ്ടി മാത്രമോ ?
ഈ ചുവരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട്
ആരോടനവന്‍ മാപ്പ് ചോദിക്കണ്ടത് ?
പരസ്പരം ഏറ്റു പറഞ്ഞാല്‍ തീരാത്ത
അത്ര പാപങ്ങള്‍ അവന്‍ ചെയ്തിട്ടുണ്ടോ?
എവിടെയോ തുടങ്ങിയ ജീവിതം,
ലക്ഷ്യ ബോധം ഇല്ലാതെ ,
വരികള്‍ക്കിടയില്‍ അക്ഷര തെറ്റുകള്‍ വന്നു കൂടിയ ഒരു കവിത പോലെ ,
അനന്തതയിലേക് നീണ്ടു പോകുന്ന ഒരു വീഥിയുണ്ട് ,
അവിടെക്കുള്ള എന്റെ യാത്ര തനിച്ചാവട്ടെ,
ഇതിനിടയില്‍ കണ്ടു മറന്ന മുഖങ്ങള്‍,
ഓരോരുത്തരും അടുക്കാന്‍ ശ്രമിക്കുമ്പോള്‍
സ്വയം തീര്‍ത്ത മതിലുകള്‍ .
ഓരോ തവണയും വാതിലുകള്‍ കൊട്ടിയടക്കുമ്പോള്‍
ഒരു വിതുമ്പല്‍ അവനിലും ബാക്കി നിന്നിരുന്നു.
ആരും കാണാതെ,
ഒടുവില്‍ ഒരു സായാനത്തില്‍ അവനും കരഞ്ഞു ,
ജീവിതത്തില്‍ ആദ്യമായ് ,
അവന്റെ പ്രിയപ്പെട്ടവളുടെ മാറില്‍ മുഖം ചേര്‍ത്ത് വച്ച് ,
അവളുടെ വിരലുകള്‍ ഒരു സ്വാന്തനം പോലെ പെയ്തിറങ്ങുമ്പോള്‍,
അവനറിയുകയായിരുന്നു,
അവന്റെ പ്രിയതമയെ .

Wednesday, January 5, 2011

സ്വാന്തനം

ഒരു നാള്‍ തിരിഞ്ഞു നോക്കേണ്ടി വരും,
സഞ്ചരിച്ച വഴികള്‍ ,
കാണാതെ പോയ മുഖങ്ങള്‍ ,
കേള്‍ക്കാതെ പോയ തേങ്ങലുകള്‍ ,
പറയാതെ പോയ സ്വാന്തനങ്ങള്‍,
കൊട്ടിയടച്ച വാതിലുകള്‍ ,
കൈ തെറ്റി വീണുടഞ്ഞ ചില്ലു പാത്രങ്ങള്‍,
പാതി വഴിയില്‍ ഉപേഷിച്ച സുഹൃത്തുകള്‍ ,
ഇതിനിടയില്‍ ഈ ദൂരമത്രയും നീ മാത്രം തനിയെ ... !!!