Friday, July 23, 2010

വിതുമ്പല്‍

ഇതായിരുന്നു എന്റെ ലോകം ,
ഇരുട്ടിനെ പ്രണയിച്ചും ,
മൌനത്തില്‍ അലിഞ്ഞും ,
സ്വയം വേദനിച്ചും.
പിന്നീടൊരുനാള്‍ ,
തുറന്നിട്ട ജാലകത്തിനരികില്‍ ,
ഒരു മഴകാത്തു ഞാനും ഇരുന്നിരുന്നു ,
നിന്റെ സ്വപ്‌നങ്ങള്‍ പുഴയായ് ഒഴുകുന്നതും കാത്തു ,
നിന്റെ ചിത്രങ്ങള്‍ക്ക് നിറം ചാലിച്ചു ,
ഇന്ന് ,
ഒരു വിതുമ്പലോടെ എന്നോട് നീ യാത്ര ചൊല്ലുമ്പോള്‍ ,
ഞാന്‍ മടങ്ങുന്നു ,
എന്റെ മാത്രം ലോകത്തേക്ക് ,

Tuesday, March 16, 2010

മാപ്പ്

നീ തെളിച്ചൊരാ കൈത്തിരി നാളമീ-
കാറ്റില്ലിന്നണയുംമ്പോഴും
ചില്ല വിട്ടാകിളികളൊന്നായ്‌ പറന്നകലുംമ്പോഴും
നിദ്ര കൈവിട്ടുപോയൊരെന്‍ മിഴികളെ
തലോടി , എന്നരികത്തിരിക്കുംമ്പോഴും
നിന്റെ പ്രണയം നിറഞ്ഞോരാ കണ്ണുകള്‍
ഈറനനിഞ്ഞിരുന്നുവോ ???

ഒടുവില്‍ ...............
ഒരു ചെറു പൂവിനോളം പ്രണയവും
ഒരു കടലിനോളം ദുഖവും
നല്‍കി നീ യാത്ര പറയുമ്പോള്‍ ............
ഞാന്‍ ഈ കുമ്പസാര കൂടിനു മുന്‍പില്‍
ഏറ്റുപറയുന്നു ....................മാപ്പ് ...
നിന്നെ പ്രണയിച്ചതിനു മാപ്പ് .......