Sunday, September 6, 2009

മണ്‍ചിരാത്‌

..........എങ്കിലും നീ അറിയുക ..
ആള്‍ത്തിരക്കിനിടയിലും ഞാന്‍
തിരയുന്നത് നിന്നെയാണ് ......
നിന്‍റെ കണ്ണുനീരില്‍ ..........

വിങ്ങുന്നത് എന്‍റെ ഹൃദയവും ,
നിന്‍റെ നീണ്ടുനില്‍ക്കുമാ -
നിശബ്ദതയില്‍ ...........
തകരുന്നത് എന്‍റെ സ്വപ്നങ്ങളുമാണ് .
ഇന്നും എന്‍റെ തൂലിക ചലിയ്ക്കുന്നത്‌ ,
നിന്നെക്കുറിച്ചെഴുതുവാനാണ്...
ഇന്നുമെന്‍റെ അരികത്തു വച്ച
മണ്‍ചിരാതിലെ നേര്‍ത്ത വെളിച്ചത്തിലും
തോരാതെ പെയ്യു‌ന്നൊരാ മഴയിലും ...
നിന്‍ വളക്കൊഞ്ചലും , കാലൊച്ചയും
ഞാന്‍ കാതോര്‍ത്തിരിക്കയാണ് ..........

4 comments:

PAACHU.... said...

വരിക്കൾ മനൊഹരം..

എന്നാൽ എഴുത്തുകാരനോട്..
“നഷ്ടസ്വപ്നങ്ങൾ..
തിരിച്ചു വരിലെന്നറിഞ്ഞിടുള്ള കാതിരിപ്പു..
ഇവയെല്ലാം എന്നും ദുഖം മാത്രമെ നൽക്കുകയുള്ളു
നമ്മുടെ സന്തോഷത്തെ നമ്മൾ കണ്ടെത്തണം..
ആൾതിരക്കിനിടയിലും അവളെ(സന്തോഷതെ) തിരഞ്ഞു കണ്ടുപിടികണം..”

വയനാടന്‍ said...

നൊമ്പരങ്ങളാണല്ലോ.
വരികൾ നന്നായിരിക്കുന്നു. ആശംസകൾ

അരുണ്‍ കായംകുളം said...

നന്നായിരിക്കുന്നു

രാധിക said...

തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കാം അല്ലെ?