Friday, June 26, 2009

വിലാപം

ഇന്നുമീ തപോവന വീഥിയില്‍ എന്നെ -
തനിച്ചാക്കി എങ്ങോ പോയ് മറഞ്ഞീടവേ ......
അകലെ നിന്നാര്‍ത്തങ്ങ് വീശും കൊടും കാറ്റില്‍
പിഴുതെറിഞീടു‌മാ ആല്‍മര ചില്ലകള്‍ ......
പൊടുന്നനെ അന്തകാരം അണഞെത്തുകില്‍
ഒളിക്കുവനാവില്ല വനവീഥിയില്‍ .....
ആര്‍ത്തനാദങ്ങളും പൊട്ടിച്ചിരികളും
വീണ്ടുമെന്‍ നെഞ്ജില്‍ നെരിപ്പോടുയര്‍ത്തുന്നു
കൂടണഞ്ഞീടുവാന്‍ മോഹിച്ചോരാണ്ണ്‍ കിളി,
കൂടിനായ്‌ തേടുന്നുയീ വന വീഥിയില്‍ ..........





4 comments:

ഫസല്‍ ബിനാലി.. said...

വരികളില്‍ കവിത നിറഞ്ഞു നില്‍ക്കുന്നു, അക്ഷരപ്പിശകുകള്‍ ഇനിയും ബാക്കി. താങ്കളുടെ ബ്ലോഗ് അഗ്രിഗേറ്റര്‍ കാച്ച് ചെയ്യുന്നുണ്ടോ എന്ന് ചെക്ക് ചെയ്തീട്ടുണ്ടോ? സംശയം ചോദിച്ചതാണ്‍ കാരണം നല്ല ചെറു വരികളായിരുന്ന്മിട്ടും കമന്‍റെസ് ഒന്നും കാണുന്നില്ല.
ഇനിയും എഴുതുക കൂടുതല്‍, ആശംസകള്‍.

jikku said...
This comment has been removed by the author.
അരുണ്‍ കരിമുട്ടം said...

ഈ ബ്ലോഗ് ഇപ്പോഴാണേ കണ്ടത്.അഗിഗേറ്ററില്‍ കണ്ടതായോര്‍മ്മിക്കുന്നില്ല:(
പോസ്റ്റുകള്‍ ഇഷ്ടായി..
ഈ ലിങ്ക് ഞാന്‍ എന്‍റെ ബ്ലോഗില്‍ ആഡ് ചെയ്തിട്ടുണ്ട്:)
അപ്പോള്‍ ഇനിയും കാണാം

Sukanya said...

ജിക്കു, എല്ലാ കവിതകളിലും പ്രണയം, വിരഹം, ഒക്കെ കാണുന്നു. നന്നായിട്ടുണ്ട്. പിന്നെ അക്ഷരതെറ്റുകള്‍ (മനസ്സിലാകുന്നു എങ്ങനെ ഉണ്ടാകുന്നു എന്ന് ) ശരിയാക്കുവാന്‍ ശ്രമിക്കുക.