Friday, January 7, 2011

മാപ്പ്

എന്തിനു വേണ്ടിയാണു കാരാഗ്രഹങ്ങള്‍ സൃഷ്ട്ടിക്കപ്പെട്ടത്,
നാലു ചുവരുകള്‍ക്കുള്ളില്‍അന്തകാരത്തിന് നടുവില്‍,
കരഞ്ഞു തീര്‍ക്കുവാന്‍ വേണ്ടി മാത്രമോ ?
ഈ ചുവരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട്
ആരോടനവന്‍ മാപ്പ് ചോദിക്കണ്ടത് ?
പരസ്പരം ഏറ്റു പറഞ്ഞാല്‍ തീരാത്ത
അത്ര പാപങ്ങള്‍ അവന്‍ ചെയ്തിട്ടുണ്ടോ?
എവിടെയോ തുടങ്ങിയ ജീവിതം,
ലക്ഷ്യ ബോധം ഇല്ലാതെ ,
വരികള്‍ക്കിടയില്‍ അക്ഷര തെറ്റുകള്‍ വന്നു കൂടിയ ഒരു കവിത പോലെ ,
അനന്തതയിലേക് നീണ്ടു പോകുന്ന ഒരു വീഥിയുണ്ട് ,
അവിടെക്കുള്ള എന്റെ യാത്ര തനിച്ചാവട്ടെ,
ഇതിനിടയില്‍ കണ്ടു മറന്ന മുഖങ്ങള്‍,
ഓരോരുത്തരും അടുക്കാന്‍ ശ്രമിക്കുമ്പോള്‍
സ്വയം തീര്‍ത്ത മതിലുകള്‍ .
ഓരോ തവണയും വാതിലുകള്‍ കൊട്ടിയടക്കുമ്പോള്‍
ഒരു വിതുമ്പല്‍ അവനിലും ബാക്കി നിന്നിരുന്നു.
ആരും കാണാതെ,
ഒടുവില്‍ ഒരു സായാനത്തില്‍ അവനും കരഞ്ഞു ,
ജീവിതത്തില്‍ ആദ്യമായ് ,
അവന്റെ പ്രിയപ്പെട്ടവളുടെ മാറില്‍ മുഖം ചേര്‍ത്ത് വച്ച് ,
അവളുടെ വിരലുകള്‍ ഒരു സ്വാന്തനം പോലെ പെയ്തിറങ്ങുമ്പോള്‍,
അവനറിയുകയായിരുന്നു,
അവന്റെ പ്രിയതമയെ .

No comments: