ഇന്ന് ...
നീണ്ട ബന്ധനത്തിനൊടുവില്
വിധി നടപ്പിലാക്കുന്ന നാള് ...
കാരാഗ്രഹത്തില്‍ നിന്നും കഴുമരത്തിലേക്ക് ...
ഇനി കുറച്ചു നാഴിക മാത്രം ...
ബന്ധനങ്ങള്‍ ഓരോന്നായി അഴിച്ചു
കഴുമരം തൂങ്ങുമാ പീടത്തിലേറ്റി ആരാച്ചാര്‍ ..
കേട്ട് മടുത്തോരാ വിധി ന്യായങ്ങള്‍
വീണ്ടുമൊരാള്‍ ഉരുവിട്ടുകൊണ്ടിതാ..
വിഫലമാം ചോദ്യമായി-
"അവസാനമായി എന്താഗ്രഹമെന്നു " മറ്റൊരാള്‍ ...
കാല്‍തെറ്റി വീണോരാ പുഴയിലെക്കെങ്ങനോ..
ശിരസിനെ ലക്ഷ്യംമാക്കി പായുന്ന നിറകളും..
നീന്തി തളര്ന്നൂ ഞാന്‍ നിന്നരികിലെകെത്തി..
ഉമ്മറ പടിയിലിരുന്നു .....ദൂരെനിന്നും
ശവമഞ്ചലേറി വരുമോരെന്
ചേതനയറ്റ ശരീരമൊന്നു കാണാന്‍ ...
ഹൃദയം നുറുങ്ങുമ്മാ വേദനയോടവള്‍..
അവളെ മാറില്‍ ചേര്‍ത്തൊന്നു പുണരുവാന്‍
വെമ്പല്‍ കൊണ്ടു മുന്പിലേക്കായവേ..
.....കഴുത്തിലാ കുരുക്കുകള്‍ മുറുകി തുടങ്ങി ..
....ഇത് വിട പറയുന്ന നിമിഷം ....
No comments:
Post a Comment